29 September 2020

കൊടുവള്ളി പൗരാവലി അനുശോചിച്ചു.
(VISION NEWS 29 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :- കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സി എഫ് തോമസ് എം എൽ എ യുടെ  നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചനമറിയിച്ചു. അധ്യാപക ജീവിതത്തിലൂടെ പൊതുരംഗത്ത് വരുകയും,പക്വമായ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു എന്ന് അനുശോചന യോഗം വിലയിരുത്തി. നാൽപതു വർഷത്തോളം എംഎൽഎയും  കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ,  ഡെപ്യൂട്ടി ചെയർമാൻ എന്നീ പദവികളിൽ ചുമതല വഹിച്ചിരുന്നു. അനുശോചനം ഗൂഗിൾ മീറ്റ്  യോഗത്തിൽ  കാരാട്ട് റസാഖ് എംഎൽഎ,  വി എം ഉമ്മർ മാസ്റ്റർ,  എ പി മജീദ് മാസ്റ്റർ, കെ ബാബു, അബ്ദു ഹാജി, മഹേഷ് മാസ്റ്റർ, കെ കെ എ  ഖാദർ, പി ടി സി ഗഫൂർ, ഒ പി റഷീദ്,  പി ടി എ ലത്തീഫ്. സുനിൽ , നസീഫ്, അബൂ കല്ലിടിക്കിൽ ജോൺസൺ ചക്കാട്ടിൽ, പി ടി ബിഷർ എന്നിവർ അനുശോചനം അറിയിക്കുകയും ടി കെ അതിയത്ത് ഗൂഗിൾ മീറ്റ് നിയന്ത്രിക്കുകയും ഷംസു അസ്മാസ്   കൊടുവള്ളി  പൗരാവലിക്ക് വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only