06 September 2020

കോഴിക്കോട് സ്വകാര്യ ബസിന് നേരെ ആക്രമണം
(VISION NEWS 06 September 2020)

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് നേരെ ആക്രമണം. കൂടരഞ്ഞി തേക്കുംകുറ്റി മൈസൂർ പെറ്റ റൂട്ടിൽ ഓടുന്ന സുൽത്താൻ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ബസിന് നേരെ കല്ലെറിഞ്ഞ ശേഷം ഓടിയത് കണ്ടെന്ന് ജീവനക്കാർ പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ടിരിക്കുന്ന ബസിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ബസിന്റെ ചില്ലിൽ പൂർണമായും തകർന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

Post a comment

Whatsapp Button works on Mobile Device only