26 September 2020

കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കം
(VISION NEWS 26 September 2020)


കൊടുവള്ളി: എസ്എസ്എഫ് കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കം മടവൂർ സിഎം മഖാം സിയാറത്തോടെ  രാവിലെ 9 30 ന് ഡിവിഷൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹക്കീം സിദ്ദീഖിയുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ സത്യൻ കല്ലുരുട്ടി ഉദ്ഘാടനം ചെയ്യും പ്രശസ്ത മാപ്പിള സാഹിത്യകാരൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി സംസാരിക്കും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫർ സന്ദേശ പ്രഭാഷണം നടത്തും എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശരീഫ് സഖാഫി താത്തൂർ സെക്രട്ടറി സിറാജ് ചെറുവാടി തുടങ്ങിയവർ പ്രസംഗിക്കും
 ബ്ലോക്ക് യൂണിറ്റ് സെക്ടർ തല മത്സരങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് മാറ്റുരക്കുക
 ഏഴ്‌  സെക്ടറിൽ നിന്ന് അഞ്ച് ക്യാമ്പസുകളിൽ നിന്ന് 64 ഇനങ്ങളിലായി അഞ്ഞൂറിൽപരം മത്സരാർത്ഥികൾ മാറ്റുരക്കും
 സാഹിത്യോത്സവിന്റെ  ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി സാഹിത്യോത്സവ് ശ്രദ്ധേയമായി. ജഡ്ജസ് പ്ലീസ് നോട്ട്, പാട്ടുപെട്ടി,  സാംസ്കാരിക സദസ്സ്,  തവസ്സൽനാ... കലാ ബോട്ടറി  തുടങ്ങിയ വ്യത്യസ്തങ്ങൾ ആയിട്ടുള്ള പരിപാടികൾ നടത്തി. നാളെ വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡണ്ട് ഇർഷാദ് നൂറാനി യുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സലീം അണ്ടോണ,  കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് എ കെ സി മുഹമ്മദ് ഫൈസി എസ് എസ് എഫ് കോഴിക്കോട് ജില്ല സെക്രട്ടറി ജാബിർ നെരോത്ത്  കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് നാസർ സഖാഫി എസ് വൈ എസ് കൊടുവള്ളി സോൺ പ്രസിഡണ്ട് ഇബ്രാഹിം അഹ്സനി സമസ്ത താലൂക്ക് പ്രസിഡണ്ട് ശുക്കൂർ സഖാഫി വെണ്ണക്കോട് മുൻ സംസ്ഥാന സെക്രട്ടറി മജീദ് പുത്തൂർ തുടങ്ങിയവർ സംബന്ധിക്കും.

Post a comment

Whatsapp Button works on Mobile Device only