ഓമശ്ശേരി: ഖുർആനിനെ മറയാക്കി കള്ളകടത്തിന് കൂട്ടുനിന്ന കെടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണം. മതം മറയാക്കി കെടി ജലീൽ നടത്തുന്ന ഇത്തരം തട്ടിപ്പുകൾ ഫാസിസ്റ്റ് ശക്തികൾക്ക് കുപ്രചരണം നടത്താൻ അവസരമൊരുക്കുന്ന നടപടിയാണെന്നും ഇത്തരക്കാരെ മന്ത്രി സഭയിൽനിന്ന് പുറത്താക്കാൻ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തെയ്യാറാവണമെന്നും ഓൺലൈനിൽ ചേർന്ന നടമ്മൽപൊയിൽ ടൗൺ ഗ്ലോബൽ കെ.എം.സി.സി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എൻ ശൗഖത്ത് അധ്യക്ഷനായ യോഗത്തിൽ ചോണങ്ങാട് കരീം, കെപി മുഹമ്മദലി,ആർ കെ നാസർ, കണ്ണാടി റഹീം, ആർ കെ ഗഫൂർ,അബ്ദു നാസർ(മനാഫ്), ആർ കെ അഷ്റഫ് സംസാരിച്ചു. റഫീഖ് പാലിയിൽ സ്വാഗതവും എൻകെ അഷ്റഫ് നന്ദിയും പറഞ്ഞു.
Post a comment