27 September 2020

കൊവിഡ് പരിശോധ ക്യാമ്പ് ദിവസം കൊടുവള്ളി മാർക്കറ്റ് - ഹൈസ്കൂൾ റോഡിൽ ഗതാഗത സ്തംഭനമെന്ന് പരാതി
(VISION NEWS 27 September 2020)



കൊടുവള്ളി- കൊടുവള്ളി ജിഎം എൽ പി സ്കൂളിൽ   കൊവിഡ് രോഗ
നിർണ്ണ ക്യാമ്പ് നടക്കുന്ന ദിവസങ്ങളിൽ
മാർക്കറ്റ് റോഡിലും ഹൈസ്കൂൾ റോഡിലും ഗതാഗത സ്തംഭനം പതിവാകുന്നതായി പരാതി, ഒപ്പം നാട്ടുകാർക്കാശങ്കയും.
ചെറിയ സ്കുൾ എന്നറിയപ്പെടുന്ന എൽ പി സ്കൂളിലാണ് നൂറിലേറെ പേരെ പരിശോധനക്ക് വിധേയമാക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്, ഈ ജംഗ്ഷനിൽ ഓട്ടോറിക്ഷാ പാർക്കിംഗ് സ്റ്റാന്റുമുണ്ട്.
ക്വാറന്റയിനിൽ കഴിയുന്നവരെയുമായി
ടെസ്റ്റിനായി എത്തുന്ന വാഹനങ്ങൾ അധികൃതർ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുന്നില്ല. പകരം  റോഡിൽ ഇറക്കി ഇവ റോഡരുകിൽ പാർക്കു ചെയ്യുകയാണ് പതിവ്, ഒപ്പം ടെസ്റ്റിനെത്തുന്നവരും അവർക്കൊപ്പമുള്ളവരും റോഡിലും കടവരാന്തകളിലുമായി ദീർഘസമയം കാത്തിരിക്കയുമാണെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഇത് രോഗ പകർച്ചക്ക് കാരണമായേക്കാമെന്നും കച്ചവടക്കാരും
ആശങ്ക പ്രകടിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇവിടെ വെച്ച് നടന്ന 50 പേർക്കുള്ള കൊവിഡ് ടെസ്റ്റിൽ 41 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പരിസരവാസികളും കച്ചവടക്കാരും ത്രിശങ്കുവിലായിട്ടുണ്ട്.
ഗതാഗതകുരുക്കാനും രോഗ പകർച്ച
തടയാനും ഫലപ്രദമായ നടപടി അടിയന്തിരമായും അധികൃതർ കൈകൊള്ളണമെന്നാവശ്യം ശക്തമായിട്ടുണ്ട്

Post a comment

Whatsapp Button works on Mobile Device only