11 സെപ്റ്റംബർ 2020

ഹൈടെക് തൊഴുത്ത് ഉദ്ഘാടനംചെയ്തു
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത്:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പനാട്ടു പള്ളിയിൽ റാഷിദ് (ഫാത്തിമ) *220000* രൂപ മുതൽമുടക്കിൽ നിർമ്മിച്ച തൊഴുത്തിൻറെ ഉദ്ഘാടന കർമ്മം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു പി നഫീസ
നിർവഹിച്ചു, പത്തോളം പശുക്കളെ പോറ്റാൻ പറ്റുന്ന രീതിയിലാണ് തൊഴുത്ത് സജ്ജീകരിച്ചത് . കാർഷിക രംഗത്തും മികച്ച പ്രവർത്തനം നടത്താൻ ശ്രമിക്കുന്ന റാഷിദ് സ്ലറി ഉപയോഗിച്ച്  കൃഷി ചെയ്യാൻ ആവശ്യമായ ടാങ്കും സജ്ജീകരിച്ചിട്ടുണ്ട് . മൂന്ന് വീടുകളിലേക്ക് ആവശ്യമായ ബയോഗ്യാസ് നിർമ്മിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു വരികയാണ് . തൊഴിലുറപ്പ് ഓവർസിയർ ശബ്ന, ഉമ്മർ കണ്ടിയിൽ, വി പി അഷ്റഫ്, മറിവീട്ടിൽ താഴം സൊസൈറ്റി പ്രസിഡണ്ട് സദാനന്ദൻ, സെക്രട്ടറി ശശിധരൻ, റാഷിദ് പനാട്ടുപള്ളി അസ്ലം കണ്ടിയിൽ, ഫാത്തിമ പനാട്ടുപള്ളി എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only