08 September 2020

തുരങ്ക പാത ദുരന്തമാകും : വ്യാപാരികൾ
(VISION NEWS 08 September 2020)


കൊടുവള്ളി -കൊടുവള്ളി സിറാജ് ഫ്ലൈ ഓവേറിനോട് അനുബന്ധിച്ചു നിർമ്മിക്കുന്ന തുരങ്ക പാതയും സർവീസ് റോഡും കൊടുവള്ളി ടൗണിനെയും പ്രത്യേകിച്ച് വ്യാപരികളെയും ദുരന്തത്തിൽ ആകുമെന്ന് കൊടുവള്ളിയിൽ ചേർന്ന ഈ മേഖലയിലെ വ്യാപരികളുടെ യോഗം അഭിപ്രായപ്പെട്ടു. 120 ഓളം വരുന്ന കച്ചവട സ്ഥാപനങ്ങൾ നഷ്ട്ടപ്പെടും. അതിൽ ഭാഗികമായി നഷ്ടം വരുന്ന കച്ചവടക്കാർക് അവിടെ കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയായിരിക്കും. 5 മീറ്റർ മാത്രം വീതി ഉള്ള സർവീസ് റോഡിൽ ഒരു ഭാഗത്തു നിന്ന് വരുന്നവർക്ക് മാത്രമേ ഷോപ്പിൽ പ്രവേശിക്കാൻ കയ്യുകയുള്ളു. വണ്ടികൾക് പാർക്ക്‌ ചെയ്ത് ഷോപ്പിങ് നടത്താനുള്ള സാഹചര്യവും ഉണ്ടാവുകയില്ല. അതോടെ കചവട സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടേണ്ടി വരും. തുരങ്കം വന്നാൽ മഴക്കാലത് കൊടുവള്ളി തുരങ്ക റോഡിൽ മഴവെള്ളം നിറയുകയും ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ബുദ്ധിമുട്ട് അനു ഭവിക്കേണ്ടിയും വരും അതുകൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സർക്കാരിനോടും MLA യോടും കൊടുവള്ളി മുൻസിപ്പാലിറ്റിയോടും യോഗം ആവിശ്യപെട്ടു. തുരങ്കപാതയും  സർവീസ് റോഡും അല്ലാത്ത ഏത് വികസനത്തെയും യോഗം സ്വാഗതം ചെയ്തു. 

 120 ഓളം വരുന്ന മുഴുവൻ കച്ചവടക്കാരെയും പുനരധിവസിപ്പിക്കുക എന്നത് പ്രയാസകരമായിരിക്കും  എന്നും  400 ഓളം വരുന്ന തൊഴിലാളികൾക് ജോലി നഷ്ട്ടം ഉണ്ടാക്കുമെന്നും  യോഗം വിലയിരുത്തി.
ഈ അശാസ്ത്രീയ പദ്ധതി മൂലം  വരുന്ന നഷ്ട്ടം കൊടുവള്ളിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന്  യോഗം അഭിപ്രായപ്പെട്ടു 

യോഗത്തിൽ VC മജീദ് അധ്യക്ഷത വഹിച്ചു. അനുഗ്രഹ റഷീദ് സ്വാഗതം പറഞ്ഞു. MPC നാസർ , OK  മുഹമ്മദലി,  CK ജലീൽ തുടങ്ങിയവർ സംസാരിച്ചു,   നൗഷർ ആ ർ സി  നന്ദി പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only