പുതുപ്പാടി പഞ്ചായത്തിലെ 22 മൈലിൽ സുബൈറിന്റെ കുടുംബത്തിന് കൊടുവള്ളി K.M.O പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 90-91 ബാച്ചിലെ കൂട്ടുകാരും അൻസാർ ഗ്രൂപ്പും ഒരുമിച്ചു ഒരു സ്നേഹവീട് നിർമിച്ചു നൽകി. ഇതിൻ്റെ താക്കോൽദാന കർമ്മം കൂട്ടായ്മുടെ പ്രസി: സലീം താമരശ്ശേരി നിർവ്വഹിച്ചു. ഖാലിദ് കത്തറമ്മലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ഷാഫി പനക്കോട്, മജീദ് K.P സ്വാഗതവും അഷ്റഫ് പുത്തൂർ നന്ദിയും പറഞ്ഞു.
Post a comment