കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി.
▪️അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ (covid19jagratha-publicservices-adithiregistration-enter details-submit) രജിസ്റ്റർ ചെയ്യണം.
▪️കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും.
▪️തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും.
ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക.
▪️ തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം.
▪️ ക്വറന്റെിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം.
▪️ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലതെ വരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം അന്റിജൻ ടെസ്റ്റിന് വിധേയരാകണം. ഇതിന്റെ ചിലവ് പൂർണ്ണമായും കരാറുകാർ വഹിക്കണം.
▪️ കരാറുകാർ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികൾ ക്വറന്റെിനും പരിശോധനയും സ്വന്തം ചെലവിൽ വഹിക്കണം.
▪️ വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടെൻസി സേവനങ്ങൾക്കും വരുന്നവർക്കുളള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം. ഇത്തരത്തിലെത്തുന്നവർ 96 മണിക്കൂറിനകം അന്റിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം.
▪️ ഇവർക്ക് കോവിഡ് മാനദണ്ഡം പാലിച്ചുളള താമസ സൗകര്യം പദ്ധതി പ്രദേശത്തിന് സമീപം കരാറുകാരൻ ഒരുക്കണം.
▪️കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്ന തൊഴിലാളികളുടെ വിവരം ജില്ല ഭരണകൂടത്തിനെയോ, ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.
▪️ തൊഴിലാളികൾക്ക് ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ-1056 നമ്പറിൽ അറിയിക്കുകയും വേണം.
▪️ തിരികെയെത്തുന്നവർ ക്വറന്റെീൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Post a comment