കോഴിക്കോട്. PPH പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡ് നമ്പര്‍ 0 അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ഇന്ന് കിറ്റ് വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡ് നമ്പര്‍ 1 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് നാളെയും 2 ല്‍ അവസാനിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 1 നും വിതരണം ചെയ്യും.
3,4 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 3 നും 5,6 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 5 നും 7,8,9 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 6 നും വിതരണം ചെയ്യും. ഒക്ടോബര്‍ 15 ന് അകം മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം പൂര്‍ത്തിയാക്കും.
Post a comment