17 September 2020

കെ ടി ജലീലിനെ രാജി ആവശ്യപ്പെട്ടു കൊടുവള്ളിയിൽ യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു.
(VISION NEWS 17 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
കൊടുവള്ളി : സ്വർണ കള്ളക്കടത്തു കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടർ ചോദ്യം ചെയ്ത സംസ്ഥാന മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊടുവള്ളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കൊടുവള്ളി ടൗണിൽ നാഷണൽ ഹൈവേ ഉപരോധിച്ചു. കൊടുവള്ളി ശിഹാബ് തങ്ങൾ സെന്ററിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
 ഒരു മണിക്കൂർ നീണ്ട  ഉപരോധത്തിനു ശേഷം പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഹൈവേ ഉപരോധം നഗരസഭാ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എൻ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഒ.പി മജീദ് സ്വാഗതം പറഞ്ഞു. ഹൈവേ ഉപരോധത്തിന് യൂത്ത് ലീഗ് നേതാക്കളായ ടി.മൊയ്തീൻ കോയ,  എം നസീഫ് എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് നേതാക്കളായ വി.സിയ്യാലി ഹാജി, വി. കെ അബ്ദു ഹാജി, കെ കെ എ. കാദർ, യൂത്ത് ലീഗ് മുനിസിപ്പൽ നേതാക്കളായ കോഴിശ്ശേരി മജീദ്, ഒ. കെ കാദർകുട്ടി, പി കെ സുബൈർ, സമദ് പി കെ സി, കുഞ്ഞുട്ടിയാലി, സക്കീർ ഹുസൈൻ, ആർ.സി. ഷമീർ, ഷഫീഖ് വാവാട്, സിനാൻ പാലാഴി, അനസ് പെരിയംതോട് സംബന്ധിച്ചു. അറസ്റ്റ് ചെയ്ത് പ്രവർത്തകരെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. 

 

Post a comment

Whatsapp Button works on Mobile Device only