കൊടുവള്ളി:പെരിയാംതോട് ആറങ്ങോട്-പരപ്പിൽ റോഡ് കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ നിർമിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. കൊടുവള്ളി മണ്ഡലത്തിലെ റോഡുകളെ BM & BC നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുന്ന തിൻ്റെ ഭാഗമായിട്ടാണ് ഇതിന് ഫണ്ട് അനുവദിച്ചത്.നിലവിൽ 3.5 മീറ്റർ വീതിയുള്ള റോഡ് 4.2 മീറ്റർ ആയി വീതികൂട്ടി ആവശ്യമുള്ള സ്ഥലങ്ങളിൽ ഐറിഷ് ഡ്രൈൻ ചെയ്തു സംരക്ഷിക്കുക , എഡ്ജ് ലൈൻ വരക്കൽ , സൈൻ ബോർഡ് എന്നിവയാണ് 2 കിലോമീറ്റർ നീളമുള്ള റോഡിൽ നവീകരണത്തിന്റെ ഭാഗമായി നടക്കുന്നത്. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാബു അധ്യക്ഷത വഹിച്ച ,ചടങ്ങിൽ
നഗരസഭാ കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ ,ഇ സി മുഹമ്മദ്, യു കെ അബൂബക്കർ, കാരാട്ട് ഫൈസൽ ,കെ ശിവദാസൻ , ഒ.പി ഷീബ, സി.പി നാസർ കോയ തങ്ങൾ, ഒ പി റസാഖ് തുടങ്ങിയവരും പി. ഡബ്ല്യു .ഡി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു
Post a comment