18 September 2020

സിറാജ് മേൽപ്പാലം പദ്ധതിക്ക് ആരും എതിരല്ല, വ്യാപാരികളുടേതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം; സർവ്വകക്ഷി യോഗം
(VISION NEWS 18 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി : നിർദിഷ്ട സിറാജ് മേൽപ്പാലം തുരങ്കം റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പദ്ധതിക്ക് ആരും എതിരല്ലെന്നും വ്യാപാരികളുടേതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും  പൊതു ജനങ്ങളുടെ ആശങ്ക അകറ്റാതെ കൊണ്ട് വരാൻ ശ്രമിക്കുന്ന ഈ പദ്ധതി തീർത്തും പുനരാലോചനക്ക് വിടണമെന്നും തുരങ്ക പാത ഒഴിവാക്കി കൊടുവള്ളിക്കു അനുയോജ്യമായ വികസനമാണ് കൊണ്ട് വരേണ്ടത് എന്നും  യോഗത്തിൽ സംസാരിച്ചവർ  ആവശ്യപ്പെട്ടു. വിഷയങ്ങൾ പഠിക്കാൻ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ ചെയർപേഴ്സണായി 11 അംഗ കമ്മിറ്റി രൂപവത്കരിച്ചു. എം.പി.സി. നാസർ, കെ. സുരേന്ദ്രൻ, സലിം നെച്ചൊളി, സി.പി. റസാഖ്, ടി.കെ.പി. അബൂബക്കർ, സി.എം. ഗോപാലൻ, ഒ.കെ. നജീബ്, കെ.കെ. എ ഖാദർ, ടി.കെ. അത്തിയത്, വി.സി. മജീദ് എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്. പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു

Post a comment

Whatsapp Button works on Mobile Device only