18 സെപ്റ്റംബർ 2020

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
(VISION NEWS 18 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകസംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ശക്തി പ്രാപിക്കുക. മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും.

ഇന്ന് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ട് നൽകിയിട്ടുണ്ട്. 21 വരെ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദമാണ് കാലവർഷം വീണ്ടും കനക്കാൻ കാരണമാകുന്നത്. മഴക്കൊപ്പം കാറ്റും ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യ തൊഴിലാളികൾ മീൻ പിടിക്കാൻ പോകരുതെന്നാണ് നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only