തദ്ദേശ തിരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാന്‍ നറുക്കെടുപ്പ് തീയതിയായി പഞ്ചായത്തുകളിലേയും മുന്‍സിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്. ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും ഒക്ടോബര്‍ 5 ന് നടക്കും. കോര്‍പ്പറേഷനുകളില്‍ ഇത് സെപ്റ്റംബര്‍ 28, 30 ഒക്ടോബര്‍ 6 തീയതികളിലായിട്ടാകും നടക്കുക.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ നടക്കുകയാണ്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ