17 സെപ്റ്റംബർ 2020

'പടിക്ക് പുറത്ത്'; ചൈനീസ് ആപ്പുകൾക്ക് പകരം മികച്ച ഇന്ത്യൻ ആപ്പുകളെ കണ്ടെത്താൻ കേന്ദ്രം
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ചൈനയ്‌ക്കെതിരെയുളള നിലപാട് കടുപ്പിക്കുമെന്ന് സൂചന നല്‍കി ആഭ്യന്തര രംഗത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് വേഗത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മികച്ച ഇന്ത്യൻ ആപ്പുകളെ കണ്ടെത്താനായി 7000 അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ചിന്റെ ഭാഗമായി വിവര സാങ്കേതികവകുപ്പ് മന്ത്രാലയം ആപ്ലിക്കേഷനുകളുടെ അപേക്ഷകൾ ക്ഷണിച്ചത്. വിവിധ മേഖലകളിലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ ആപ്പുകൾ കണ്ടെത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തില്‍ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 59 ആപ്പുകളും രണ്ടാം ഘട്ടത്തിൽ 47 ആപ്പുകളും മൂന്നാം ഘട്ടത്തിൽ 118 ആപ്പുകളുമാണ് ഇന്ത്യ നിരോധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only