03 സെപ്റ്റംബർ 2020

യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
(VISION NEWS 03 സെപ്റ്റംബർ 2020)കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ബഫര്‍ സോണ്‍ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡുകള്‍ ബേധിച്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തുടര്‍ന്ന് ഏതാനും നേതാക്കള്‍ പ്രസംഗിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ചു.താമരശ്ശേരി ഡി വൈ എസ് പി. ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ചാണ് ഏതാനും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വീണ്ടും റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് നടപടി ഉണ്ടാവുമെന്നായതോടെ പ്രവര്‍ത്തകര്‍ പിന്‍മാറുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു. 
ഫോറസ്റ്റ് ഓഫീസിനുമുന്നില്‍ നടന്ന സമരം മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘര്‍ഷമുണ്ടാവുന്ന വിവരത്തെ തുടര്‍ന്ന് ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ മൂന്ന് സി ഐ മാരും പത്തോളം എസ് ഐ മാരും ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.
Report : Nattuvartha

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only