30 September 2020

"കലാലയ പ്രവേശനം വിദ്യാർത്ഥിയുടെ അവകാശം" കാമ്പയിൻ ആരംഭിച്ചു.സി.എച്ച് മുഹമ്മദ് കോയ ഗവ.ആട്സ് & സയൻസ് കോളേജിൽ കോഴ്സുകൾ അനുവദിക്കുക.
(VISION NEWS 30 September 2020)


കൊടുവള്ളി: നിയോജക മണ്ഡലത്തിലെ ഏക ഗവൺമെൻ്റ് കോളേജായ സി.എച്ച് മെമ്മോറിയൽ ആട്സ് & സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന് സി.എച്ച് അക്കാദമി ആവശ്യപ്പെട്ടു. മുൻ  എം.എൽ. എ വി.എം ഉമ്മർ മാസ്റ്ററുടെ ശ്രമഫലമായി കൊടുവള്ളിക്ക് ലഭിച്ച ഗവൺമെൻ്റ് കോളേജിൽ നാല് ബിരുദ കോഴ്സുകളാണ് ലഭിച്ചത്. പിന്നീട് ആവശ്യത്തിനനുസരിച്ചുള്ള കോഴ്സുകൾ അനുവദിക്കപെട്ടിട്ടില്ല. നിയോജക മണ്ഡലത്തിൽ പ്ലസ്ടുവിൽ നിന്ന് ഉയർന്ന മാർക്കോടെ  വിജയിക്കുന്നത് ആയിരത്തിലധികം വിദ്യാർത്ഥികളാണ്. മണ്ഡലത്തിൽ സ്വശ്രയ കോളേജുകളുടെ എണ്ണവും പരിമിതമായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിലാണ്. ഈ വർഷത്തെ ബിരുദ ഏകജാലക അലോട്ട്മെൻ്റ് വന്നപ്പോൾ ഉയർന്ന മാർക്ക് ലഭിച്ചവർക്ക്  പോലും അഡ്മിഷൻ ഇല്ല. കോവിഡ് രോഗാവസ്ഥ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാനങ്ങളിലുള്ള കോളേജുകൾ ആശ്രയിക്കാത്തതും യൂണിവേഴ്സിറ്റി പരിധിയിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കാത്തതിന് കാരണമായിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിച്ച് ആവശ്യമായ സീറ്റ് വർന്ധനവും കോഴ്സുകളും അനുവദിക്കണമെന്ന് സി.എച്ച് അക്കാദമി കൗൺസിൽ യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഉന്നത പഠന പ്രവേശനം അവസാനിക്കുന്നത് വരെ അക്കാദമിയുടെ  വിദ്യാർത്ഥി സമിതി  "കലാലയ പ്രവേശനം വിദ്യാർത്ഥിയുടെ അവകാശം" എന്ന കാമ്പയിൻ നടത്തും. അക്കാദമി പ്രസിഡൻ്റ് പി. അനീസ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടി പൊയിൽ ഉദ്ഘാടനം ചെയ്തു. ജ.സെക്രട്ടറി നൗഫൽ പുല്ലാളൂർ, കൗൺസിലർ വിമലഹരിദാസ്,  പ്രൊഫ. ശബ്നം നൂർജഹാൻ, കെ.ടി ഷംസീർ, പി.സി. റാഷിദ്, സൈനുദ്ധിൻ ചോലയിൽ, ഷഹിൻഷകരാട്ട് എന്നിവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only