17 September 2020

കൊടുവള്ളി സി റാജ് ഫ്ലൈ ഓവർ:നഗരസഭ സർവ്വകക്ഷി യോഗം ഇന്ന്
(VISION NEWS 17 September 2020)


കൊടുവള്ളി-കൊടുവള്ളി സി റാജ്
ഫ്ലൈ ഓവർ തുരങ്ക പാത നിർമ്മാണ
വിഷയം ചർച്ച ചെയ്യുന്നതിന് കൊടു
വള്ളി നഗരസഭ ഭരണ സമിതി ഇന്ന് (വ്യാഴം) വൈകു 3 മണിക്ക് സർവ്വ
കക്ഷി യോഗം വിളിച്ചു ചേർത്തതായി
വൈസ് ചെയർമാൻ എ.പി മജീദ് മാസ്റ്റർ അറിയിച്ചു - നഗരസഭ ഓഡിറ്റോറിയ
ത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ
വ്യാപാരികൾ, കെട്ടിട ഉടമകൾ, ഭൂഉടമകൾ, വിവിധ രാഷ്ട്രിയ പാർടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുക്കും, സിറാജ് ഫ്ലൈ ഓവർ
നിർമ്മാണവുമായി ആശങ്കയുയർന്ന
സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അഞ്ചോളം സംഘടനകൾ നൽകിയ നിവേദനം പരിഗണിച്ചാണ് യോഗം വിളിച്ച് ചേർത്ത
തെന്നും വൈസ് ചെയർമാൻ അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only