ന്യൂഡൽഹി: മുൻ എംഎൽഎയും ആര്യസമാജ പണ്ഡിതനുമായിരുന്ന സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. വിവിധ മതങ്ങൾക്കിടയിൽ സംവാദങ്ങൾ നടക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വാമി അഗ്നിവേശ്.
ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി 1970 ൽ ആര്യസഭ എന്ന പാർട്ടി അദ്ദേഹം രൂപവത്കരിച്ചിരുന്നു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹം പെൺ ഭ്രൂണഹത്യയ്ക്കെതിരെ പോരാട്ടം നടത്തി. ഹരിയാണയിൽനിന്നുള്ള എംഎൽഎ ആയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ