കൊടുവള്ളി :ആവിലോറ എം എം എ യു പി സ്ക്കൂൾ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി സ്ക്കൂളിലെ അധ്യാപികയായ എം.കെ ഡെയ്സി യുടെ വീട്ടിലെ ഗ്രന്ഥാലയം ടീച്ചറുടെ പിതാവ് മങ്കോരത്ത് കണ്ടിയിൽ നാരായണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ സ്ക്കൂൾ എച്ച്.എം കെ .പി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ. കാദർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുറഹ്മാൻ മാസ്റ്റർ, റമീസ് മാസ്റ്റർ,ടി.പി സലിം മാസ്റ്റർ, ബുർഹാൻ, പി.കെ ഹരിദാസൻ മാസ്റ്റർ , സദാനന്ദൻ നായർ ,ഇ പി സുശീല എന്നിവർ പങ്കെടുത്തു.
Post a comment