12 സെപ്റ്റംബർ 2020

വിദ്യാഭ്യാസപുരോഗതിക്ക് രംഗത്തിറങ്ങണം -പി.കെ. കുഞ്ഞാലിക്കുട്ടി
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

കൊടുവള്ളി: യുവാക്കൾ രാഷ്ടീയപ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ സേവനരംഗങ്ങളിലും സജീവമായി രംഗത്തിറങ്ങണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആവശ്യപ്പെട്ടു. കൊടുവള്ളി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ 'എജ്യുസെന്റർ' പ്രവർത്തന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശികമായി വിദ്യാഭ്യാസകാര്യങ്ങൾക്ക് മാർഗനിർദേശം നൽകുക, പി.എസ്.സി., യു.പി.എസ്‌‌.സി., മത്സരപരീക്ഷ പരിശീലനം, സ്കോളർഷിപ്പ് പദ്ധതികൾ, പാരൻറിങ് സർക്കിൾ, എജ്യുക്കേഷൻ സമിറ്റ് , അവയർനെസ് പ്രോഗ്രാം, അഡ്മിഷൻ ഹെൽപ്പ് ലൈൻ, സെൻട്രൽ യൂണിവേഴ്സിറ്റി കോച്ചിങ്, എൻട്രൻസ് കോച്ചിങ്ങ് എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

ആദ്യഘട്ടത്തിൽ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 30 വാർഡുകളിലാണ് പദ്ധതി ആരംഭിക്കുക. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്്‌ സി.കെ. റസാഖ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. നസീഫ്, ഒ.കെ. ഇസ്മയിൽ, നൗഫൽ പുല്ലാളൂർ, ടി. മൊയ്തീൻകോയ, എ. ജാഫർ നരിക്കുനി, ഷാഫി സക്കരിയ, സൈനുദ്ദീൻ കൊളത്തക്കര, കെ.സി. ഷാജഹാൻ, അർഷദ് കിഴക്കോത്ത് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only