01 September 2020

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിക്കും, എസ്‌പിജി ഡയറക്ടർ അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്ക്
(VISION NEWS 01 September 2020)


ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്ക്. ടോമിന്‍ ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയമനം പിന്നീട് നല്‍കും. പൊലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കുമെന്നാണ് സൂചന. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ. തച്ചങ്കരി.റോഡ് സേഫ്റ്റി കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

1987 ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ലോക്‌നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ആർ ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റുള്ളവർ. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

Post a comment

Whatsapp Button works on Mobile Device only