05 September 2020

ആറ് മാസത്തിനു ശേഷം ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം; നാളെ മുതല്‍ ചടങ്ങുകള്‍ പുനരാരംഭിക്കും
(VISION NEWS 05 September 2020)


ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകൾ നാളെ മുതല്‍ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് തര്‍പ്പണം നടത്തുക. ഇതിനായി പുലര്‍ച്ചെ അഞ്ചു മുതല്‍ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതര്‍പ്പണം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ ദേവസ്വം അധികൃതര്‍ ഒഴിവാക്കിയിരുന്നത്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രം അടയ്ക്കുകയും ബലിതര്‍പ്പണം നിര്‍ത്തിവയ്ക്കുകയുമായിരുന്നു. പുലര്‍ച്ചെ മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഗണേശന്‍ പോറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മണപ്പുറത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണവും പൂര്‍ണമായും ഇത്തവണ ഉപേക്ഷിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only