18 സെപ്റ്റംബർ 2020

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബായ്
(VISION NEWS 18 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ദുബായില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.15 ദിവസത്തേക്കാണ് വിലക്ക്. നടപടി കൊവിഡ് രോ​ഗിയെ രണ്ട് തവണ സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച്‌ ദുബായിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. വന്ദേഭാരത് മിഷനിലെ വിമാനങ്ങൾക്കാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ഈമാസം നാലിന് ജെയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവാണെന്ന് റിസൾട്ടുമായി യാത്രക്കാരന്‍ ദുബായിലെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. രോഗിയുടെ പേരും പാസ്പോര്‍ട്ട് നമ്പറും, യാത്ര ചെയ്ത് സീറ്റ് നമ്പറും ഉള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പും സമാനമായ സംഭവമുണ്ടായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങള്‍ താല്‍കാലികമായി റദ്ദാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only