06 September 2020

മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു.
(VISION NEWS 06 September 2020)



തിരുവമ്പാടി : മലയോര മേഖലയിൽ ഉച്ചക്ക് ശേഷം തുടങ്ങിയ ശക്തമായ മഴ തുടരുന്നു. കണ്ടപ്പൻചാൽ, ചാലിപ്പുഴ എന്നിവിടങ്ങളിലെ പുഴ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ചെമ്പുകടവ് പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി.

താഴ്ന്ന പ്രദേശങ്ങളിലും പുഴയോര പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ   ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഏഴ്, ഒൻപത്, പത്ത് തിയതികളിലും മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only