09 September 2020

ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വേനപ്പാറ ഓൺലൈൻ അനുശോചനയോഗം സംഘടിപ്പിച്ചു.
(VISION NEWS 09 September 2020)



താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ വിയോഗത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. 1997 മുതൽ 2010 വരെ താമരശ്ശേരി രൂപതയെ നയിച്ച അഭിവന്ദ്യ പിതാവിന് ഹെഡ്മാസ്റ്റർ റോയ് ഒവേലി ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു വേനപ്പാറ സ്കൂളിന് പിതാവ് നൽകിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു. ധീരനായ കർമ്മയോഗി, മികച്ച പണ്ഡിതൻ, തീരുമാനങ്ങളിൽ അടിയുറച്ച് നിന്ന വ്യക്തിത്വത്തിന്റെ ഉടമ എന്നീ നിലകളിലുള്ള പിതാവിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

സ്റ്റാഫ് സെക്രട്ടറി സി. എ ആയിഷ, അധ്യാപകരായ ബാബു എം വി, ട്രീസാമ്മ ജോസഫ്, ജിജോ തോമസ്, ബിന്ദുസെബാസ്റ്റ്യൻ, ബിജു മാത്യു, രശ്മി അഗസ്റ്റിൻ, സ്മിതാ സെബാസ്റ്റ്യൻ എന്നിവർ പിതാവിനെ അനുസ്മരിച്ച് സംസാരിച്ചു. മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന പിതാവിന്റെ വിശ്രമജീവിതം വായനയ്ക്കും പുസ്തക രചനയ്ക്കുമായി മാറ്റിവെച്ചു. എല്ലാവരോടും ക്ഷമിക്കുവാൻ ഉള്ള പിതാവിന്റെ കഴിവിനെ അനുശോചന യോഗത്തിൽ എല്ലാവരും അനുസ്മരിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും ഈ ഓൺലൈൻ അനുശോചനയോഗത്തിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only