07 September 2020

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ട;അടിയന്തര സാഹചര്യങ്ങളിൽ ആരോ​ഗ്യപ്രവർത്തകർ ഒപ്പമുണ്ടാകണം; ആരോ​ഗ്യവകുപ്പിന്റെ നിർദേശം അടിയന്തര
(VISION NEWS 07 September 2020)



സാഹചര്യത്തിലല്ലെങ്കില്‍ കൊവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലൊരാൾ ആംബുലൻസിൽ ഒപ്പം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ പീഡിനത്തിനിരയാക്കിയ സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം.

 രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിൽ, സ്ത്രീകളാണെങ്കില്‍. അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാൻ നിര്‍ദേശിക്കണം.രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അയക്കുന്ന ആംബുലൻസില്‍ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം.ജിപിഎസ് സംവിധാനമുള്ള ഈ ആംബുലന്‍സുകൾ ചികില്‍സ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് ഉറപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്.

Post a comment

Whatsapp Button works on Mobile Device only