06 സെപ്റ്റംബർ 2020

നരിക്കുനി ടൗണിലെ ജ്വല്ലറിയിൽ മോഷണം :സ്വർണം കവർന്നു.
(VISION NEWS 06 സെപ്റ്റംബർ 2020)നരിക്കുനി: നരിക്കുനി ടൗണിലെ ജ്വല്ലറിയുടെ പൂട്ട്  പൊളിച്ചു മോഷണം. മെയിൻ റോഡിലെ  റെയിൻബോ ജ്വല്ലറിയിലാണ് മോഷണം നടന്നത്.  വെള്ളിയാഴ്ച രാത്രിയിലാണ്  മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പതിമൂന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. 
ഇന്നലെ രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് പൂട്ടില്ലാതെ ഷട്ടർ കണ്ടത്. സൈഡിലെ പൂട്ടുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. സെന്റർ ലോക്കും തകർത്ത നിലയിലായിരുന്നു. മോഷണം നടന്നെന്ന സംശയത്തെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  
കവർച്ച നടന്ന ജല്ലറിയും പരിസര പ്രദേശങ്ങളും കൊടുവള്ളി സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഉടമ പി എം ഹാരിസ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 
സമീപ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും  പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് നായ മണം പിടിച്ചോടി കെ എസ് എഫ് ഇ പരിസരത്തെത്തി നിന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only