07 September 2020

ശ്രീനാരയണഗുരു ദർശനങ്ങൾ; വെളിമണ്ണ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു
(VISION NEWS 07 September 2020)




     ഓമശ്ശേരി: ശ്രീനാരായണഗുരു ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ വെളിമണ്ണ പൗരാവലി വെബിനാർ സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ആർ പുരുഷോത്തമൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. വെളിമണ്ണ ജിഎംയുപി സ്കൂൾ പ്രധാനാധ്യാപകൻ എൻ അഹമ്മദ്കുട്ടി മാസ്റ്റർ വിഷയാവതരണം നടത്തി. സി.കെ ഉണ്ണിമോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു. 
             പി.കെ കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ രാധാകൃഷ്ണൻ, ടി.ടി മനോജ് കുമാർ, കെ ഇബ്രാഹിം മാസ്റ്റർ, പി ഇബ്രാഹിം ഹാജി, മുനവ്വർ സാദത്ത് പുനത്തിൽ, എ.കെ ഷരീഫ്, ഇ.പി സജികുമാർ, സർതാജ് അഹമ്മദ്, സുരേഷ് രാരോത്ത്, സി.കെ അബ്ദുൽ കരീം മാസ്റ്റർ, റഷീദ് മഠത്തിൽ, എ.കെ അയമ്മദ് കുട്ടി, സഈദ് യമാനി, സി.കെ അബ്ദുൽ മജീദ്, ബഷീർ തട്ടാഞ്ചേരി, കുന്നത്ത് നാസർ, പി ഗോവിന്ദൻ, കെ കുഞ്ഞാലിക്കുട്ടി, കെ.പി സജിത്, ടി.കെ സഫീറുൽ അക്ബർ, ടി.സി ഷമീർ, വിജേഷ്, കെ ഫാഹിം എന്നിവർ സംസാരിച്ചു. ടി.കെ അൻവർ സാദത്ത് സ്വാഗതവും എ.കെ ശരീഫ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only