28 September 2020

അന്യന്റെ ദുഖത്തിൽ കൈത്താങ്ങായി മാതൃക കാട്ടിയിരിക്കുകയാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ പ്രിയദർശിനി ജനശ്രീ സംഘം
(VISION NEWS 28 September 2020)


തിരുവമ്പാടി
കോവിഡ് കഷ്ടതകൾക്കു നടുവിലും അന്യന്റെ ദുഖത്തിൽ കൈത്താങ്ങായി മാതൃക കാട്ടിയിരിക്കുകയാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ പ്രിയദർശിനി ജനശ്രീ സംഘം. നിരവധിയായ കാരുണ്യ ധനസഹായ പ്രവർത്തികൾ ചെയ്യുന്ന സംഘത്തിന്റെ സഹായം ലഭിച്ചവർ നിരവധിയാണ്. ഇക്കുറി
സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന
തിരുവമ്പാടി ലിസ പെയിൻ ആന്റ് 
പാലിയേറ്റീവ് സെന്ററിന് മുപ്പതിനായിരം രൂപയോളം വിലയുള്ള എയർ ബെഡ്ഡും ഫൗളർ ബെഡ്ഡുമാണ് സംഭാവന നൽകിയത്.
പ്രസിഡന്റ് ഹനീഫ ആച്ചിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങ് കെ പി സി സി
നിർവാഹക സമിതിയംഗവും ജനശ്രീ മിഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. 
സംഘം സ്വരൂപിക്കുന്ന ചെറിയ ചെറിയ തുകകൾ കൊണ്ട് നിർദ്ധന രോഗികൾക്ക് വേണ്ടി ചെയ്യുന്ന വലിയ കാര്യങ്ങൾ ഏറെ വിലമതിക്കുന്നുവെന്ന് മില്ലി മോഹൻ പറഞ്ഞു. പാലിയേറ്റിവ് പ്രവർത്തകയായ ബിജി ജോസിന്റെ മികവുറ്റ പ്രവർത്തനത്തിന് സംഘത്തിന്റെ ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.
         ജോസ് മണ്ഡപത്തിൽ, ജോജോ നെല്ലരി, റംല, ചെറിയാൻ, ബിജി, ഷാജഹാൻ, ചന്ദ്രൻ ,ജോസ് ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലിയേറ്റീവ് അംഗങ്ങളായ കെ സി മാത്യു, കെ സി ജോസഫ്, ജോയി കൂനങ്കിയിൽ
എം ജെ ചാക്കോ, ബിനു ജോസ്, മറിയാമ്മ ബാബു, ബിജി ജോസ്, ഷാജു കടുകക്കുന്നേൽ, ജിമ്മി ജോസ് എന്നിവർ ചേർന്ന് ബെഡ്ഡ് ഏറ്റുവാങ്ങി.

Post a comment

Whatsapp Button works on Mobile Device only