30 September 2020

സാലറി കട്ട്: ഈ മാസം ശമ്പളം പിടിക്കില്ല, ഓർഡിനൻസ് പുതുക്കിക്കൊണ്ട് ഉത്തരവായി
(VISION NEWS 30 September 2020)


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുതുക്കിയിറക്കി. ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനാല്‍ ആണ് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് പുതുക്കിയിറക്കിയത്. ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് എത്ര ശമ്പളം പിടിക്കണമെന്ന് സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ശമ്പളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ധനവകുപ്പ്. എന്നാല്‍ ശമ്പളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഓർഡിനൻസ് പുതുക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only