കൊടുവള്ളി: കഴിഞ്ഞ വർഷം മുഹറം പത്തിന് കടലിൽ അകപ്പെട്ട് മരണപ്പെട്ട കളരാന്തിരി ഒറുങ്ങുണ്ടുങ്ങൽ മുജീബ്- സുഹറാബീ ദമ്പതികളുടെ മകൻ കണ്ടിൽ തൊടുക ആദിൽ അഫ്സാൻ്റെ ഓർമ്മകൾക്ക് ഒരുവയസ്സ് .അന്ന്ഒഴിവുദിവസമായതിനാൽ കടൽതീരം ലക്ഷ്യമിട്ട് കൂട്ടുകാരുമൊത്ത് അവിടെയെത്തി തിരമാലയിൽ അകപ്പെടുകയായിരുന്നു. അവൻ്റെ ഓർമ്മകൾ പങ്കുവെച്ച് ഇന്നലെ അവൻ്റെ സഹപാഠികളും, അദ്ധ്യാപകരും, കടുംബങ്ങളും കോവിഡ്നിയമങ്ങൾ പാലിച്ച് വീട്ടിൽ ഒത്ത് ചേർന്നു.എം എച്ച് മദ്രസ സ്വദർ യു പി സി അബൂബക്കർകുട്ടി ഫൈസി പ്രാർത്ഥന നടത്തി. എസ് കെ എസ് എസ് എഫ് സ്വലാത്ത് മജ് ലിസ്അമീർ പി കെ സാജിദ് ഫൈസി അനുസ്മരണ പ്രഭാഷണവും' ഖബർ സിയാറത്തിന് നേതൃത്വവും നൽകി.എസ് ബി വി യുടെയും എം എസ് എഫിൻ്റെയും സജീവ പ്രവർത്തകനായിരുന്ന അഫ്സാൻ നല്ല ഫുഡ്ബോൾ കളിക്കാരനായിരുന്നു. അവനെഴുതി വെച്ച 'ഡയറിക്കുറിപ്പുകൾ' സഹോദരങ്ങളായ മുഹമ്മദ്അൻസിലും, ആയിഷ റിസ്വയും സഹപാഠികൾക്ക് കൈമാറി. ഡയറിക്കുറിപ്പിലെ അവനെഴുതിയ വ്യക്തിത്വം, മാതൃ -പിതൃബന്ധം, ആദിൽ ഉന്നം വെച്ച ലക്ഷ്യം എന്നീതലക്കെട്ടിലെ വരികൾ പുതു തലമുറക്ക് പ്രചോദനമാകും വിധത്തിലുള്ളതാന്നെന്ന് കളരാന്തിരി ടൗൺ മുസ്ലീം ലീഗ് സെക്രട്ടറി സി പി അഷ്റഫ് (വാവ) അഭിപ്രായപ്പെട്ടു.ദു:ഖകരമായ അന്തരീക്ഷത്തിൽ കൂട്ടുകാരൻ്റെ സ്മരണക്കായ് പാവങ്ങൾക്ക് റിലീഫ് പ്രവർത്തനം നടത്തുമെന്നറിയിച്ചാണ് സഹപാടികൾ മടങ്ങിയത്.
Post a comment