09 September 2020

സുപ്രഭാതം കാമ്പയിൻ
(VISION NEWS 09 September 2020)



ഓമശ്ശേരി: സുപ്രഭാതംഎഴാമത് വാർഷിക കാമ്പയിൻ്റെ ഭാഗമായി എസ്.വൈ.എസ്.ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്ത്തല കാമ്പയിൻ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി.അബ്ദുറഹിമാൻ മാസ്റ്റർ വാർഷിക വരിക്കാരനായി ചേർന്നുകൊണ്ട് നിർവ്വഹിച്ചു.ചടങ്ങിൽ പ്രസിഡൻറ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷനായി. ഓമശ്ശേരി ഇസ്സത്തുൽ ഇസ്ലാം മദ്‌റസാ പ്രസിഡൻ്റ് എം.പി.അഷ്റഫ്, വൈസ് പ്രസിഡൻറ് എം.കെ.അബ്ദുസ്സലാം, കാമ്പയിൻ മേഖലാ കോഡിനേറ്റർ കെ.പി.സി.ഇബ്രാഹിം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി യു.കെ.ഹുസൈൻ ഓമശ്ശേരി, സി.ഇബ്രാഹിം വെളിമണ്ണ, പി.ടി.ഷൗക്കത്തലി മുസ്ല്യാർ കൂടത്തായി, യു.ഹുസൈൻ മാസ്റ്റർ, മുനീർ കൂടത്തായി, അബ്ദുൽ അസീസ് മുസ്ല്യാർ അമ്പലക്കണ്ടി സംസാരിച്ചു.ജനറൽ സെക്രട്ടറി ഉമർ ഫൈസി മങ്ങാട് സ്വാഗതവും അബ്ദുൽ അസീസ്.പി.എ.നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only