28 September 2020

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു.
(VISION NEWS 28 September 2020)


മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്ന പി.എം മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഇപി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കു,ം ജയരാജനും രോഗമുക്തി നേടി നിലവില്‍ നിരീക്ഷണത്തിലാണ്. വിഎസ് സുനില്‍ കുമാര്‍ ചികിത്സയില്‍ തുടരുകയാണ്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്, എംപിമാരായ കെ സുധാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only