14 സെപ്റ്റംബർ 2020

സിറാജ് മേൽപ്പാലം, വാർത്ത അടിസ്ഥാന രഹിതം-വ്യാപാരി വ്യവസായി കൊടുവള്ളി കമ്മിറ്റി
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി:
സിറാജ് മേൽപാലവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുടേതായി ചില കോണുകളിൽ നിന്ന് വന്ന റിപ്പോർട്ടുകൾ  വാസ്തവ വിരുദ്ധമാണ്. 

കൊടുവള്ളിയെ വികസനത്തിൻ്റെ നെറുകയിലെത്തിക്കുന്ന സിറാജ് മേൽപാലവും അനുബന്ധ റോഡും കൊടുവള്ളിക്കും വ്യാപാരികൾക്കും ഏറെ ഗുണം ചെയ്യുന്ന തരത്തിലായിരിക്കുമെന്ന് രൂപരേഖകൾ സമർപ്പിച്ച് തെളിവ് സഹിതം  MLA യും ഉന്നത ഉദ്യോഗസ്ഥരും അധികാരികളും അസന്നിഗ്ദമായി പ്രഖാപിക്കുകയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമ്പോഴും വികസനത്തിനെതിരെ ഇല്ലാക്കഥകൾ മെനഞ്ഞ് വ്യാപാരികളുടെ പേരിൽ വാർത്തയിറക്കി ചിലർ രംഗത്തിറങ്ങിയതിൽ ദുരൂഹതയുണ്ട്.

ഒരു ഭാഗത്ത് വ്യാപാരി സംഘടനയുടെ ലേബലിലും മറുഭാഗത്ത് ബിൽഡിംഗ് ഓണേഴ്സ് സംഘടനയുടെ ലേബലിലും ഒരേ വ്യക്തികൾ തന്നെ നേതൃ രംഗത്തിരിക്കുന്നത് വ്യാപാരി സമൂഹത്തിന് ഒട്ടും ഗുണകരമല്ല.

മീറ്റിംഗ് വിളിച്ചു ചേർത്ത് വ്യാപാരികളുടെ മനസ്സറിയുകയോ അഭിപ്രായം ആരായുകയോ ചെയ്യാതെ സ്വന്തം താൽപര്യങ്ങളും അഭിപ്രായങ്ങളും വ്യാപാരികളുടെ പേരിൽ പടച്ചു വിടുന്നത് വ്യാപാരി സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്.

യോഗം ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുകയും കൊടുവള്ളിയുടെയും *വ്യാപാരികളുടേയും ഉയർച്ചക്കും പുരോഗതിക്കും കാരണമാവുന്ന* ഏത് വികസനങ്ങളും* *പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ബോധ്യമായാൽ* അത്തരം വികസന പ്രവർത്തികൾക്ക്പൂർണ്ണ പിന്തുണ നൽകാനും തീരുമാനിച്ചു.

വ്യാപാരി വ്യവസായി കൊടുവള്ളി കമ്മറ്റി ഭാരവാഹികളായ സി.പി.ഫൈസൽ, OK. നജീബ്, സി.പി.റസാഖ്, സി.ടി.അബ്ദുൽഖാദർ, 
നൂർ മുഹമ്മദ്, കെ.പി.അബ്ദുസമദ് , നസീർ മാസ്റ്റർ, വർണ്ണന ഉമ്മർ, മൂസ്സ A one),
എൻ.പി. ഹനീഫ, MK മുഹമ്മദലി, ബിച്ചി നെല്ലാംങ്കണ്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only