05 September 2020

അധ്യാപക ദിനാചരണം
(VISION NEWS 05 September 2020)



ആവിലോറ: ആവിലോറ 
എം എം എ യു പി സ്കൂൾ അധ്യാപക ദിനാചരണ പരിപാടി 
*ഓർമ്മകൾ സമക്ഷം* സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 
പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹിമാൻ മാസ്റ്റർ അദ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂളിലെ മുൻകാല അധ്യാപകരായ സർവ്വശ്രീ
പി യഹ്ക്കൂബ്, 
സി രാധാകൃഷ്ണൻ, 
എം മാലതി, എൻ ഗോപീറാം 
ഒ പി ആമിന എന്നീ അധ്യാപകരും, രക്ഷിതാക്കളും
വിദ്യാർത്ഥിജീവിതത്തിൽ തങ്ങളെ സ്വാധീനിച്ച  അധ്യാപകരെ കുട്ടികളുടെ സമക്ഷത്തിൽ അനുസ്മരിച്ച്  സംസാരിച്ചു.
പി ടി എ പ്രസിഡന്റ് ഗഫൂർ മാസ്റ്റർ ആദ്യ അനുസ്മരണ ഭാഷണം നടത്തി.സിനിയർ അസിസ്റ്റന്റ് കെ കാതർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിന് SRGകൺവീനർ എം കെ ഡെയ്സി, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുറഹിമാൻ എന്നിവർ ആശംസയും, ഹഫ്സുൾറഹ്മാൻ 
നന്ദിയും രേഖപ്പെടുത്തി.

Post a comment

Whatsapp Button works on Mobile Device only