10 September 2020

സിറാജ് ഫ്ലൈ ഓവർ തുരങ്കം പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
(VISION NEWS 10 September 2020)


കൊടുവള്ളി : സിറാജ് ഫ്ലൈ ഓവറിനെ തുടർന്ന് വരുന്ന തുരങ്ക പാത പദ്ധതിയിൽ പ്രതിഷേധിച്ചു കൊണ്ട് സിറാജ് ടണൽ റോഡ് ആക്ഷൻ കമ്മിറ്റി നിലവിൽ വന്നു. യോഗത്തിൽ  പ്രസിഡന്റ്‌ റഷീദ് അനുഗ്രഹ,  വൈസ് പ്രസിഡന്റ്‌ ജലീൽ സി കെ ,  കെ  കുഞ്ഞാമു,  സെക്രട്ടറി നൗഷർ ആർ സി , ജോയിന്റ് സെക്രട്ടറി റഷീദ് എൻ സി ,  ജാഫിഷ് പി വി എസ്,  ട്രെഷറർ ഷാഫി ഇയ്യംബലം  എന്നിവരെ തിരഞ്ഞെടുത്തു. 
സിറാജ് ഫ്ലൈ ഓവറിനെ തുടർന്ന് വരുന്ന തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണം എന്ന് യോഗം ആവശ്യപെട്ടു. 

10/9 2020   ന്  കൊടുവള്ളി കോർപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയതിൽ ചേർന്ന സിറാജ് ഫ്ലൈ ഓവർ സപ്പോർട്ടിങ് കമ്മിറ്റി മീറ്റിംഗിൽ വെച്ച്  വ്യാപാരി വ്യവസായ കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ്‌ നെയും  ഗോൾഡ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ നെയും പേരെടുത്തു അധിക്ഷേപിച്ചതിൽ  കൊടുവള്ളി മണ്‌ഡലം എം എൽ എ കാരാട്ട് റസാഖിന്റെ  നിലപാടിനെ ആക്ഷൻ കമ്മിറ്റി അപലപിച്ചു.  തുടർന്ന് ഫ്ലൈ ഓവർ സപ്പോർട്ടിങ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചു നിലപടിൽ ഉറച്ചു നിന്ന വ്യപാരി വ്യവസായി ഭാരവാഹികളെയും ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളെയും കമ്മിറ്റി അഭിനന്ദിച്ചു. 
വി സി  അബ്ദുൽ മജീദ്,  പ്രൊഫസർ ഒകെ  മുഹമ്മദാലി,  എംപിസി  നാസർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only