09 September 2020

പഞ്ചായത്ത് തെരഞ്ഞെടുപ്പ്:​ സീറ്റ് വിഭജന ചർച്ച തുടങ്ങി
(VISION NEWS 09 September 2020)




ഓമശ്ശേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണികൾ ചർച്ച ആരംഭിച്ചു. സീറ്റ് വിഭജന ചർച്ചകളാണ് ആരംഭിച്ചത്. യു.ഡി.എഫാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. 19 വാർഡുകളുള്ള ഓമശ്ശേരിയിൽ യു.ഡി.എഫിന് പത്തും ഇടതുമുന്നണിക്ക് ഒമ്പതും സീറ്റുകളാണ്​ നിലവിലുള്ളത്. യു.ഡി.എഫിൽ മുസ്​ലിം ലീഗിന് ഏഴ്,​ കോൺഗ്രസിന്​ മൂന്ന്​ സീറ്റു വീതം ഉണ്ട്.
ഇടത​ുമുന്നണിയിൽ സി.പി.എമ്മിന്​ രണ്ടു സ്വതന്ത്രർ ഉൾപ്പടെ ഒമ്പത്​ അംഗങ്ങളുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ചു മുസ്​ലിം ലീഗും കോൺഗ്രസും തമ്മിൽ പ്രാഥമിക ചർച്ച തുടങ്ങി. യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായും ചർച്ച ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെൽഫെയർ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയോടൊപ്പമായിരുന്നു വെൽഫെയർ പാർട്ടി. ഇടതുമുന്നണിയിൽ ഘടകകക്ഷികൾ കുറവായതിനാൽ മുന്നണി ചർച്ചകൾ ആരംഭിച്ചിട്ടില്ല.

Post a comment

Whatsapp Button works on Mobile Device only