14 സെപ്റ്റംബർ 2020

കരുവൻപോയിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ടീം കരുവൻപോയിൽ ജേതാക്കൾ
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരുവൻപോയിൽ:രണ്ടു ദിവസം നീണ്ട ഓൺലൈൻ സെക്ടർ സാഹിത്യോത്സവിന് സമാപനം.50-ഓളം ഇനങ്ങളിലായി ഇരുനൂറിലധികം പ്രതിഭകളാണ് മാറ്റുരച്ചത്
 466 പോയന്റോടെ ടീം കരുവൻപോയിൽ ജേതാക്കളായി..440 പൊയന്റോടെ തലപ്പെരുമണ്ണ യൂണിറ്റ് രണ്ടാം സ്ഥാനവും 294 പൊയന്റോടെ കൊടുവന്മുഴി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സെക്ഷൻ ഷഫീഖ് മുസ്ലിയാരുടെ അധ്യക്ഷതയിൽ MLA കാരാട്ട് റസാഖ് ഉല്ഘാടനം ചെയ്തു.MT ശിഹാബുദ്ധീൻ സഖാഫി സന്ദേശ പ്രഭാഷണവും AKC മുഹമ്മദ് ഫൈസി ഫലപ്രഖ്യാപനവും നടത്തി.ഖാജാ സഖാഫി, കബീർ മാസ്റ്റർ, വയോളി മുഹമ്മദ് മാസ്റ്റർ, മജീദ് മാസ്റ്റർ,ഇർഷാദ് നൂറാനി, റാഷിദ് MT, ശംസുദ്ധീൻ,സഈദ് മുസ്‌ലിയാർ, ഉവൈസ്, മുർഷിദ് PK, സിനാൻ,ഇർഷാദ് തുടങ്ങിയ നേതാക്കളും ഓൺലൈനിലൂടെ പരിപാടിയിൽ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only