കൊടുവള്ളി- അര ലക്ഷത്തിലധികം വിലമതിക്കുന്ന ഏഴോളം പെട്ടി മത്സ്യം മോഷണം പോയതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം: ദേശീയപാത
766 ൽ വെണ്ണക്കാട് തൂക്കുപാലത്തിന്
സമീപം മത്സ്യ കച്ചവടം നടത്തുന്ന ആരാമ്പ്രം ചക്കാലക്കൽ പുള്ളൂ ണിച്ചാലിൽ
പി.സി അബ്ദു റഷീദിന്റെ മത്സ്യ വിൽപന ഷെഡ്ഡിൽ നിന്നാണ് വില പിടിപ്പുള്ള മത്സ്യങ്ങൾ മോഷണം പോയത്.ആവോലി, അയക്കോറ, സ്രാവ്, അയല, മത്തി, ചെമ്മീൻ തുടങ്ങിയ ഏഴോളം പെട്ടി മത്സ്യങ്ങളാണ് അപഹരിക്കപ്പെട്ടത്.രാത്രി 10 മണിക്ക് ഇവിടെ ഇറക്കിവെച്ച്
വീട്ടാൽ പോയി രാവിലെ വിൽപനക്ക് എത്തിയപ്പോഴാണ് മത്സ്യ മടങ്ങിയ പെട്ടികൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് റഷീദ് അറിയിച്ചു.
രാത്രി സമയത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയതാവാമെന്ന് സംശയിക്കുന്നതായും
കൊടുവള്ളി പോലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു
.വില പിടിപ്പുള്ള മത്സ്യങ്ങൾ കളവ് പോയത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നതായി കൊടുവള്ളി പോലീസ് അറിയിച്ചു
Post a comment