28 September 2020

കൊടുവള്ളി ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോഴ്സുകൾ അനുവദിക്കണം
(VISION NEWS 28 September 2020)


കൊടുവള്ളി :കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജ് ആയ സിഎച്ച് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.
കോളേജിന് നാല് ബിരുദ കോഴ്സുകൾ ആണ് ലഭിച്ചത്.പിന്നീട് ആവശ്യത്തിനനുസരിച്ചുള്ള കോഴ്സുകൾ അനുവദിക്കപ്പെട്ടിട്ടില്ല. 

വർഷംതോറും നിയോജകമണ്ഡലത്തിൽ പ്ലസ് ടു ഉയർന്ന മാർക്കോടെ വിജയിക്കുന്നത് ആയിരത്തിലധികം വിദ്യാർഥികളാണ്. മണ്ഡലത്തിൽ സ്വാശ്രയ കോളേജുകളുടെ എണ്ണവും പരിമിതമായ സാഹചര്യത്തിൽ വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാണ് . 

ഈ വർഷത്തെ ബിരുദ  ഏകജാലക അലോട്ട്മെൻറ് വന്നപ്പോൾ ഉയർന്ന മാർക്ക് ലഭിച്ചവർക്ക് പോലും അഡ്മിഷൻ ഇല്ല.കോവിഡ് രോഗാവസ്ഥ വർധിക്കുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ള കോളേജുകളെ ആശ്രയിക്കാത്തതും യൂണിവേഴ്സിറ്റി പരിധിയിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കാത്തതിനു  കാരണമായിട്ടുണ്ട്. 

വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിച്ച് ആവശ്യമായ സീറ്റ് വർധനവും കോഴ്സുകളും അനുവദിക്കണമെന്ന് സി എച്ച് അക്കാദമി  കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപൊയിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡണ്ട് പി അനീസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നൗഫൽ പുല്ലാളൂർ  കൗൺസിലർ വിമല ഹരിദാസ്, പ്രഫ.ശബ്നം നൂർജഹാൻ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only