28 September 2020

രാജ്യത്തെ പ്രതിദിന കൊറോണ രോഗബാധയിൽ കേരളം മൂന്നാമത്
(VISION NEWS 28 September 2020)



കൊച്ചി : ആരോഗ്യമന്ത്രി ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനപ്രകാരം കേരളത്തിൽ കൊറോണാ വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് .പ്രതിദിന രോഗബാധയിൽ കഴിഞ്ഞമാസം രാജ്യത്ത് 14 ആം സ്ഥാനത്തായിരുന്ന കേരളം സെപ്റ്റംബറിൽ അതിതീവ്രമായ കുതിച്ചുകൊണ്ട് മൂന്നാമതെത്തി. ഇന്നലെ മഹാരാഷ്ട്രയിലെ രോഗബാധ 18056 കർണാടകയിൽ രോഗബാധ 9543 കേരളത്തിൽ 7445 എന്നിങ്ങനെയാണ്.
അകെ രോഗബാധയിൽ കേരളം പതിനൊന്നാമതാണ് .കേരളത്തിൽ ഇതുവരെയുള്ള രോഗബാധ 175385 ആയി. ആകെ മരണങ്ങളാകട്ടെ 678 ആയി ,കേരളത്തിലെ ആകെ രോഗമുക്തി 117917 ആണ്.
ഇന്ത്യയിലെ ആകെ രോഗബാധ 6073348 ആയി മരണസംഖ്യ 95574 രോഗമുക്തിയാകട്ടെ 5013367 ആണ്.ഇന്ത്യയിൽ ഇന്നലെ രോഗബാധ 82767 മരണസംഖ്യ 1040 എന്നിങ്ങനെയാണ്.
രോഗബാധയിൽ ഒന്നാമതുള്ള മഹാരാഷ്ട്രയിൽ ഇന്നലെ രോഗബാധ 18056 മരണസംഖ്യ 380 ആണ്. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള ആകെ രോഗബാധ 1339232 മരണസംഖ്യ 35571 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിലെ രോഗമുക്തി 1030015 ആയി .
കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 9543 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 5,75,566 ആയി ഉയര്‍ന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്ന് 79 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 8582 ആയി ഉയര്‍ന്നു. നിലവില്‍ 4,62,241 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതില്‍ 6522 പേര്‍ ഇന്ന് രോഗമുക്തി നേടിയവരാണ്. 1,04,724 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.ബംഗളൂരു നഗരത്തില്‍ മാത്രം ഇന്ന് 4217 പേര്‍ക്കാണ് രോഗാധ. ബംഗളൂരു നഗരത്തിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 44,274 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രയില്‍ പ്രതിദിന കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 24 മണിക്കൂറിനിടെ 7796 പേര്‍ രോഗമുക്തി നേടിയപ്പോള്‍ രോഗം ബാധിച്ചത് 6923 പേര്‍ക്കെന്ന് ആന്ധ്രാ പ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 6,75,674 ആയി ഉയര്‍ന്നു. ഇതില്‍ ആറുലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 6,05,090 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 64,876 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45 പേരാണ് പുതുതായി കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 5708 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5706 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 80 പേര്‍ക്കാണ് മരണം സംഭവിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകളോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതര്‍ 5,80,808 ആയി. ഇതില്‍ 5,25,154 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 9313 ആയി ഉയര്‍ന്നു. 46,341 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Post a comment

Whatsapp Button works on Mobile Device only