08 September 2020

വാവാട് ജി.എം.എൽ.പി.സ്കൂൾ; ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം നാളെ
(VISION NEWS 08 September 2020)





കൊടുവള്ളി :കൊടുവള്ളി നഗരസഭ വാവാട് ജി.എം.എൽ.പി. സ്കൂളിന് വേണ്ടി 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓപ്പൺ സ്റ്റേജിന്റെ ഉൽഘാടനം 9.9.2020 ന് ബുധനാഴ്ച രാവിലെ 10:30ന് കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ ഷരീഫാ കണ്ണാടിപ്പൊയിൽ നിർവ്വഹിക്കും.

കൊടുവള്ളി നഗരസഭാ വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, SSG മെമ്പർമാർ , അദ്ധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
 (കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും പരിപാടി.)

Post a comment

Whatsapp Button works on Mobile Device only