വേനപ്പാറ: 'ലോകം ഒത്തുചേർന്ന് ഓസോണും കാലാവസ്ഥയും പുനഃസ്ഥാപിക്കും’ എന്ന ഇത്തവണത്തെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂൾ ഓസോൺ ദിനാചാരത്തിൽ പങ്കാളിയായി.ഓസോണിന്റെ പ്രാധാന്യവും അവബോധവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പോസ്റ്റർരചന, 'ഓസോണിനൊരു കത്ത്' തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരായ ജിഷി മാത്യു, സിബിത സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a comment