10 September 2020

വ്യാപാരി സംഘടനകൾ സിറാജ് ഫ്ലൈഓവർ സപ്പോർട്ടിങ് കമ്മിറ്റിയിൽ നിന്ന് പിന്മാറി
(VISION NEWS 10 September 2020)


കൊടുവള്ളി -വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിനെയും ,ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കൊടുവള്ളി യൂണിറ്റിനെയും കൊടുവള്ളി ഏം .എൽ .എ .കാരാട്ട് റസാഖ് ഇന്ന് (10/9/2020)കൊടുവള്ളി കൊ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന കൊടുവള്ളി സിറാജ് ബൈപ്പാസ് ഫ്‌ളൈഓവർ സപ്പോട്ടിങ് കമ്മിറ്റി യോഗത്തിൽ വെച്ചു ഇരു സംഘടനകളുടെയും പ്രസിഡന്റുമാരെ പേരെടുത്തു വ്യക്തിപരമായി വിമർശിച്ചതിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റും ,ഗോൾഡ് &സിൽവർ മർച്ചന്റ് അസോസിയേഷൻ കൊടുവള്ളി യൂണിറ്റും സംയുക്തമായി പ്രതിഷേധിച്ചു .കൂടാതെ സിറാജ് ബൈപ്പാസ് ഫ്‌ളൈഓവർ സപ്പോട്ടിങ് കമ്മിറ്റിയിൽ ഇരുസംഘടനകളുടെയും പ്രതിനിധികളായുള്ള പി .ടി .എ ലത്തീഫ് ,ടിപി അർഷാദ് ,റഷീദ്‌ അനുഗ്രഹ ,k .സുരേന്ദ്രൻ എന്നീവരെ പിൻവലിച്ചതായും സംയുക്ത പ്രസ്താവനയിൽ ഭാരവാഹികൾ അറിയിച്ചു് .

Post a comment

Whatsapp Button works on Mobile Device only