കിഴക്കോത്ത് -'കരിപ്പൂർ എയർപോർട്ടിന്റെ ചിറകരിയരുത് ' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി എസ് വൈ എസ് ആഭിമുഖ്യത്തിൽ സർക്കിൾ കേന്ദ്രങ്ങളിൽ നടന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി ,കിഴക്കോത്ത് സർക്കിൾ നിൽപ്പ് സമരം കച്ചേരിമുക്കിൽ വെച്ച് നടന്നു.രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയതും മലബാർ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ കരിപ്പൂർ എയർപോർട്ടിനെ സാങ്കേതികത്വങ്ങളുടെ മറവിൽ നശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നടന്ന സമരം ,എസ് വൈ എസ് പൂനൂർ സോൺ സാമൂഹ്യം സെക്രട്ടറി കെ സി ഹുസൈൻ സഖാഫി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീർ വിഷയാവതരണം നടത്തി സംസാരിച്ചു.
നിൽപ്പ് സമരത്തിന് സർക്കിൾ നേതാക്കളായ, കെ കെ ജാബിർ ,മുഹമ്മദ് റാസി സഖാഫി , അബ്ദുൽ സത്താർ ചളിക്കോട്, ജയഫർ ബാഖവി,അബ്ദുൽ സലീം കണ്ണിറ്റമാക്കിൽ, സലീം ലത്വീഫി, തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന സമര പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്ന് പ്രവർത്തകർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ