09 September 2020

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറും
(VISION NEWS 09 September 2020)


സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറും. കാസർഗോഡ് തെക്കിൽ വില്ലേജിലാണ് 36 വെന്റിലേറ്റർ ഉൾപ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയിൽ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോൽ ഏറ്റുവാങ്ങുക. 

ഏപ്രിൽ 9ന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 5 മാസം കൊണ്ടാണ് കൊവിഡ് ആശുപത്രി പൂർണ്ണ സജ്ജമാകുന്നത്.

Post a comment

Whatsapp Button works on Mobile Device only