കൊടുവള്ളി :കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, ഗോൾഡ് & സിൽവർ, കെട്ടിട ഉടമാ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ കൊടുവള്ളി സിറാജ് മേൽപ്പാല തുരങ്ക റോഡ് കൊടുവള്ളി യുടെ പ്രസക്തി പോലും നഷ്ടപെടുന്ന രീതിയിൽ ആഘാത മേൽപിക്കുമെന്നും അതുകൊണ്ട് തുരങ്ക റോഡ് വേണ്ട എന്നും അതിനെതിരെ പ്രമേയം കൊണ്ട് വരാനും ഐക്യഘണ്ടേനെ തീരുമാനമെടുത്തു. KVVES യൂണിറ്റ് പ്രസിഡണ്ട് പി ടി എ ലത്തീഫ് സ്വാഗതം പറഞ്ഞു. ഗോൾഡ് & സിൽവർ പ്രസിഡന്റ് MPC നാസർ, സംസ്ഥാന സെക്രട്ടറി അർച്ചന സുരേന്ദ്രൻ, സെക്രട്ടറി സി പി മജീദ്, ബിൽഡിങ് ഓണേഴ്സ് പ്രസിഡന്റ് മംഗല്യ മുഹമ്മദ്, സെക്രട്ടറി ഇ സി ഇക്ബാൽ, KVVES സെക്രട്ടറി ടി പി അർഷാദ്, അത്തിയത്, വി സി മജീദ്, സി കെ ജലീൽ അനുഗ്രഹ റഷീദ്, ആർ സി നൗഷർ, കീഴ്മടത്തിൽ മുഹമ്മദ്, ഒക്കെ അഷ്റഫ്, ഒക്കെ ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Post a comment