09 September 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 09 September 2020)



കൊടുവള്ളി :കോഴിക്കോട് ജില്ലാ പഞ്ചായത്ത്2019-20  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച   സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഗവൺമെന്റ് ആർട്സ് &സയൻസ് കോളേജിലേക്കുള്ള പറക്കുന്ന് കോന്നാലിൽ മുക്ക് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സരള ദാസൻ അധ്യക്ഷയായി. കിഴക്കോത്ത് പഞ്ചായത്ത് വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ വി എം മനോജ്‌, ഏഴാം വാർഡ് മെമ്പർ ടി പി ഇബ്രാഹിം, പാട്ടത്തിൽ അബൂബക്കർ ഹാജി, മങ്ങലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർ, എൻ സി മുഹമ്മദ്‌, വി അബ്ദുൽ അസീസ്, എം പി മൊയ്തീൻ മാസ്റ്റർ, അർഷദ് കിഴക്കോത്ത്, ഷമീർ പറക്കുന്ന്, റഹ്മത്ത് കോന്നാലിൽ, അസീസ് ഫൈസി,ഉമർ ഷഫീഖ്,  അസ്സയിൻ പറക്കുന്ന്, സലീം പി ടി, റസാഖ് കോന്നാലിൽ, മിസ്ബാഹ് കൈവേലിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only